തിരുവനന്തപുരം: ഡല്‍ഹിയില്‍ കാബിനററ് പദവിയില്‍ നിയോഗിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് ഓണറേറിയമായി 5.38 ലക്ഷം നല്‍കിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളമായി 6.36 ലക്ഷം നല്‍കിയെന്നും ടെലിഫോണ്‍ ചാര്‍ജ്, വാഹനം, യാത്ര ബത്ത എന്നീ ആനുകൂല്യങ്ങളും അനുവദിച്ചിട്ടു എന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയിലും കൊച്ചിയിലും ഉള്ള ഓഫീസുകളിലുള്ള നാല് ജീവനക്കാര്‍ക്കുള്ള ശമ്പളമായാണ് ഇതുവരെ 6.36 ലക്ഷം അനുവദിച്ചിട്ടുള്ളത്.
2023 ജൂണ്‍ മാസം വരെയുള്ള കെവി തോമസിന്റെ ഓണറേറിയമായാണ് 5,38,710 രൂപ നൽകിയത്. എന്‍ ഷംസുദ്ദിന്‍ എംഎല്‍എയുടെ നിയമസഭ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലം മറുപടി നല്‍കിയത്. നേരത്തെ, ശമ്പളം നല്‍കിയാല്‍ എംഎല്‍എ – എംപി പെന്‍ഷനുകളും പ്രൊഫസറുടെ പെന്‍ഷനും അടക്കം മൂന്ന് പെന്‍ഷനുകള്‍ നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് ഓണറേറിയം മതിയെന്ന് കെവി തോമസ് സര്‍ക്കാരിനോടാവശ്യപ്പെടുകയായിരുന്നു.
Post Your Comments