Latest NewsIndiaNews

മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കും: പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി

ദിസ്പൂർ: മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളെ പരസ്പരം ലയിപ്പിക്കുമെന്നും പ്രവർത്തിക്കുന്നവയ്ക്ക് രജിസ്ട്രേഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: പോലീസിനെ നിയന്ത്രിക്കുന്നത് പ്രാദേശിക സിപിഎം നേതാക്കൾ: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

വിപുലമായ പദ്ധതികൾ ഇതിനായി ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കിലോമീറ്റർ പരിധിയിൽ ഒരു മദ്രസ മാത്രം പ്രവർത്തിക്കുന്ന രീതിയിലേക്ക് എണ്ണം ചുരുക്കും. മദ്രസകളെ ലയിപ്പിക്കുന്നതിൽ മുസ്ലീം സമുദായം സർക്കാരിനൊപ്പം നിലകൊള്ളും. 50ൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള മദ്രസയെ മറ്റൊരു വലിയ മദ്രസയിൽ ലയിപ്പിക്കും. പ്രവർത്തനത്തിൽ സമുദായത്തിന്റെ സഹകരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കഴിഞ്ഞ വർഷം അസമിൽ ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു.

Read Also: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്നതിന് എതിരെ പുരുഷ് ആയോഗ് സുപ്രീംകോടതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button