പട്ന: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായിരിക്കുമെന്ന് അസം മുഖ്യമന്ത്രി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇൻഡി സഖ്യത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്രതിപക്ഷം ഇന്ത്യ സഖ്യം രൂപീകരിച്ചിരിക്കുന്നത് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിലെ ജനങ്ങൾ സനാതന ധർമ്മത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സനാതന ധർമ്മത്തെക്കുറിച്ച് ലജ്ജിക്കുന്നവരാണ് കോൺഗ്രസുകാരെന്നും രാജസ്ഥാനിലെ ജനങ്ങൾ കോൺഗ്രസിനെ തുടച്ചു നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: നികുതിവെട്ടിപ്പുകാർക്ക് സംസ്ഥാന സർക്കാർ ചൂട്ടുപിടിക്കുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
Post Your Comments