ഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ട്വിറ്ററിൽ പോര് മുറുകുന്നു. മുൻ കോൺഗ്രസ് നേതാവായിരുന്ന ഹിമന്തയെ പരാമർശിച്ചു കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ഹിമന്തയുടെ പ്രതികരണം.
ബൊഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്നുള്ള പണം എവിടെ ഒളിപ്പിച്ചുവെന്ന് വ്യക്തമാക്കാൻ രാഹുലിനോട് ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ഇതുവരെ ചോദിക്കാതിരുന്നത് മാന്യതകൊണ്ടാണ്. ബാക്കി കോടതിയിൽ കാണാമെന്നും ഹിമന്ത ട്വിറ്ററിൽ കുറിച്ചു.
അദാനി വിഷയത്തിൽ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഡി, ഹിമന്ത ബിശ്വ ശർമ്മ, അനിൽ ആന്റണി എന്നിവരെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി എത്തിയിരുന്നു. അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടിയുടെ ബിനാമി പണം ഉള്ളതെന്ന് രാഹുൽ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഈ ട്വീറ്റിന് പിന്നാലെ അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണിക്ക് മറുപടിയുമായി രംഗത്തെത്തി.
രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ വിമർശിച്ച് അനിൽ ആന്റണി രംഗത്ത് വന്നു ‘ഒരു മുൻ ദേശീയ പാർട്ടി അധ്യക്ഷൻ, കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഒരു ദേശീയ നേതാവിനെപ്പോലെയല്ല, ഓൺലൈൻ/സോഷ്യൽ മീഡിയ സെൽ ട്രോളിനെപ്പോലെ സംസാരിക്കുന്നത് കാണുന്നതിൽ സങ്കടമുണ്ട്’ എന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.
Post Your Comments