കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ 1391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1297 പേർ രോഗമുക്തി നേടി. 13.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,21,648 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. 3,04,916 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1806 ആയി.
ബാക്കി 14,926 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. 10,396 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ കുവൈത്തിൽ 27,04,930 പേർക്ക് പരിശോധന നടത്തി. കർഫ്യൂ പിൻവലിച്ചതിനുശേഷം ഏതാനും ദിവസമായി കോവിഡ് കേസുകൾ ഉയരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലും ചെറിയ വർധനയുണ്ട്.
Post Your Comments