
ന്യൂഡല്‍ഹി: ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. രാജ്യതലസ്ഥാനത്തെ നരേലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് രണ്ടു മാസം ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടി. നരേലയില്‍ താമസിക്കുന്ന ദില്‍ഷാദ് ആണ് അറസ്റ്റിയാലത്.
Also Read:മാഫിയ സംഘങ്ങളെ സഹായിക്കാൻ ഉത്തരവിറക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത് : വി. മുരളീധരൻ
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് യുവതിയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു. ഒമ്പത് മാസം മുൻപാണ് ഇവർ തമ്മിലുള്ള വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു. വീട്ടുകാർ എതിർത്തതോടെ ഇരുവരും വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകായിരുന്നു. ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
ചെന്നൈയിലെ ടി നഗറിലും കഴിഞ്ഞ ദിവസം സമാനമായ കേസ് നടന്നിരുന്നു. ലോക്ക് ടൗണിൽ വീട്ട് സാധനങ്ങൾ വാങ്ങാൻ പോയ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. യുവതി കാമുകന്റെ അടുത്തേക്കാണ് പോയതെന്നാരോപിച്ചായിരുന്നു ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയത്.
Post Your Comments