കൊച്ചി : കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം ജനമനസ്സറിഞ്ഞുള്ള നടപടിയാണ്. ഇത് പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്ന് പത്മജ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോടായിരുന്നു പത്മജയുടെ പ്രതികരണം.
‘എല്‍.ഡി.എഫിന്റെ ഹണിമൂണ്‍ പിരീഡാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും ഇങ്ങോട്ട് വരാന്‍ ഇപ്പോൾ തോന്നില്ല. ഹണിമൂണ്‍ കഴിഞ്ഞ് കുറച്ച് കഴിഞ്ഞാല്‍ സാഹചര്യം മാറും, മുറുമുറുപ്പ് വരും. കാരണം യു.ഡി.എഫില്‍ കിട്ടുന്ന അഭിപ്രായ സ്വാതന്ത്ര്യവുമൊന്നും മറ്റെവിടെയും കിട്ടില്ല’- പത്മജ വേണുഗോപാല്‍ പറഞ്ഞു.
Read Also : കുഴല്‍പ്പണ കേസില്‍ വന്‍ ട്വിസ്റ്റ്, മൂന്നര കോടി തങ്ങളുടേതെന്ന് ധര്‍മരാജന്‍, പണം ഡല്‍ഹിയിലെ മാര്‍വാഡിയുടെ
യു.ഡി.എഫിലെ നേതാക്കളെല്ലാം കഴിവുള്ളവരാണ്. അതില്‍ ഒരാളെ തെരഞ്ഞെടുത്തു. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നാണ് അറിവ്. ഉത്തരം പറഞ്ഞോ ഇല്ലയോ എന്ന് അറിയില്ല. ഇല്ലെന്ന് ഉള്ളത് മാധ്യമ വാര്‍ത്തകളാണ്. വി.ഡി സതീശനും കെ.സുധാകരനും കഴിവുള്ള നേതാക്കളാണെന്നും പത്മജ വ്യക്തമാക്കി.
Post Your Comments