തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി തങ്ങളുടേതാണെന്നാണ് ധര്‍മരാജന്‍ അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ആ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ധര്‍മരാജന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
Read Also : സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന്‍ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹിയിലുള്ള ഗോവിന്ദ് എന്ന മാര്‍വാഡിയാണ് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ധര്‍മരാജന്‍ പറയുന്നത്. ഇതുപ്രകാരം ഒന്നാം തീയതി ഷംസീറിന്റെ വാഹനം കൊണ്ടുവരുകയും വാഹനത്തിന്റെ കാര്‍പ്പെറ്റ് മാറ്റി അതില്‍ 3.25 കോടി രൂപ സൂക്ഷിക്കുകയും ചെയ്തു. 25 ലക്ഷം രൂപ ബാഗിലാക്കിയാണ് വെച്ചതെന്നും ധര്‍മരാജന്‍ പറയുന്നു. കാറിലെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലാണ് 3.25 കോടി രൂപ സൂക്ഷിച്ചിരുന്നത്. 25 ലക്ഷം ബാഗിലായിരുന്നു.
എര്‍ട്ടിഗ കാറിന്റെ ഉടമ ഷംജീറാണ്. മറ്റാര്‍ക്കും പണത്തിലോ വാഹനത്തിലോ അവകാശമില്ല. പണത്തിന് കൃത്യമായ സ്രോതസുണ്ട്. ഇത് കോടതി ആവശ്യപ്പെടുന്ന പക്ഷം സമര്‍പ്പിക്കാന്‍ തയ്യാറാണ്. അതിനാല്‍ വിചാരണയ്ക്ക് മുന്‍പ് കവര്‍ച്ച ചെയ്യപ്പെട്ട വസ്തുക്കള്‍ ധര്‍മ്മരാജനും സുനില്‍ നായ്കിനും ഷംജീറിനും തിരികെ നല്‍കണമെന്നാണ് ധര്‍മരാജന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധര്‍മരാജന്‍ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments