
തിരുവനന്തപുരം: ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുൻപ് ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വര്‍ദ്ധിപ്പിച്ചത്. നേരത്തെ കൊവിഡ് കാലത്ത് ജോലിക്ക് എത്തിയവര്‍ക്ക് മുല്ലപ്പള്ളി 2,000 രൂപ പാരിതോഷികം നല്‍കിയിരുന്നു.
യാത്ര അയയ്ക്കാന്‍ ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് ഓഫീസ് നടത്തിപ്പിനായി മുല്ലപ്പള്ളി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവയ്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞെന്ന് ജീവനക്കാര്‍ പറയുന്നു. മുല്ലപ്പളളി അദ്ധ്യക്ഷനായ ശേഷം എ ഐ സി സിയുടെ പക്കല്‍ നിന്നും അദ്ദേഹം സാമ്ബത്തിക സഹായം തേടിയിരുന്നില്ല.
Read Also: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ഇനി അബ്ദുള്ള ഷഹിദ് നയിക്കും: വിജയം മികച്ച ഭൂരിപക്ഷത്തിന്
കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ മുല്ലപ്പളളി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇന്ദിരാ ഭവനിലെ ഗാന്ധിപ്രതിമയില്‍ വണങ്ങി പാര്‍ട്ടി നല്കിയ ഇന്നോവയുടെ താക്കോലും തിരിച്ചേല്‍പ്പിച്ചാണ് വീട്ടില്‍ നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറില്‍ മുല്ലപ്പള്ളി മടങ്ങിയത്.
Post Your Comments