തിരുവനന്തപുരം: കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറ്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലം ഭാഗത്തു നിന്നും വന്ന പ്രകടനക്കാരാണ് അക്രമത്തിനു പിന്നിൽ.
ആക്രമണത്തിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷം.
read also: അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. അടൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. ചവറ പന്മനയിലും കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി.
Post Your Comments