തിരുവനന്തപുരം: പൊലീസിനെ വെട്ടിച്ച് മുങ്ങിയ പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. കഞ്ചാവടിച്ച് സ്‌കൂള്‍ വരാന്തയില്‍ കിടന്നുറങ്ങിയ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പെരുമ്പഴുതൂര്‍ സ്വദേശി ശോഭലാല്‍, സുധി, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ സ്‌കൂളിന്റെ മതില്‍ ചാടി ഓടിരക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
Read Also : അധ്യാപിക 17 വയസുകാരന്‍ വിദ്യാര്‍ത്ഥിക്ക് ഒപ്പം ഒളിച്ചോടി: പരാതിയുമായി വീട്ടുകാർ
ബുധനാഴ്ച രാവിലെ നാട്ടുകാരിലൊരാളാണ് മൂന്ന് യുവാക്കള്‍ സ്‌കൂളിന്റെ വരാന്തയില്‍ പായ വിരിച്ച് കിടന്നുറങ്ങുന്നത് കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റിനെ വിവരമറിയിച്ചു. തുടര്‍ന്ന് പി.ടി.എ പ്രസിഡന്റ് പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പിടികിട്ടാപ്പുള്ളികളാണ് സ്‌കൂളിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ പൊലീസുകാര്‍ എത്തിയതെന്നും മൂവരും അറിഞ്ഞില്ല. കഞ്ചാവടിച്ച് കിറുങ്ങി ഉറങ്ങിപ്പോയ മൂവരെയും പൊലീസുകാര്‍ വിളിച്ചെഴുന്നേല്‍പിക്കുകയായിരുന്നു. ഇവര്‍ കിടന്നിരുന്നതിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും മറ്റു ലഹരിവസ്തുക്കളും കണ്ടെത്തി. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു.
സ്‌കൂളില്‍ കിടന്നുറങ്ങിയ മൂന്നു പേര്‍ക്കുമെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments