Latest NewsNewsCrime

അധ്യാപിക 17 വയസുകാരന്‍ വിദ്യാര്‍ത്ഥിക്ക് ഒപ്പം ഒളിച്ചോടി: പരാതിയുമായി വീട്ടുകാർ

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

പാനിപ്പത്ത് : 11-ാം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി. പ്രൈവറ്റ് സ്‌കൂളിലെ അധ്യാപികയാണ് താന്‍ ട്യൂഷന്‍ എടുത്തിരുന്ന വിദ്യാര്‍ത്ഥിക്ക് ഒപ്പം നാടുവിട്ടത്. അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായതോടെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ അധ്യാപികയ്ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി.പാനിപ്പത്തിലാണ് സംഭവം.

read also: കേരളത്തിലുടനീളം ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍: വിശദ വിവരങ്ങള്‍ പുത്തുവിട്ട് കെ.എസ്.ഇ.ബി

ദേശ്രാജ് കോളനിയിൽ താമസിക്കുന്ന അധ്യാപിക വിവാഹമോചിതയാണ്.  ട്യൂഷന് പോയ മകന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ടീച്ചറുടെ വീട്ടിലെത്തി മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് അധ്യാപികയെയും കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇവരെ കണ്ടെത്താനായി അന്വേഷണം നടന്നുവരികയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button