തിരുവനന്തപുരം: കൊച്ചിയില്‍ തുടങ്ങി പാലക്കാട് അവസാനിക്കുന്ന കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് പാലക്കാട്, കണ്ണമ്ബ്ര, പുതുശ്ശേരി സെന്‍ട്രല്‍ ആന്‍ഡ് ഈസ്റ്റ് എന്നീ സ്ഥലങ്ങളിലായി 1720 ഏക്കര്‍ ഭൂമി കണ്ടെത്തി. വ്യവസായ മന്ത്രിക്കുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
ഡിസംബറോടെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്ക് എറണാകുളം ജില്ലയിലെ അയ്യമ്ബുഴയില്‍ 543 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാകുമ്ബോള്‍ 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 20,000 പരോക്ഷ തൊഴിലവസരങ്ങളും അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
Post Your Comments