തൊടുപുഴ: മൂന്നാറില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയ വ്യക്തിയെന്ന് റവന്യൂമന്ത്രി പറഞ്ഞ ആളിന് കയ്യേറ്റത്തിന് ഒത്താശ ചെയ്തു കൊടുത്തത് അന്നത്തെ ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും.സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥന ഗ്രൂപ് മേധാവി ടോം സക്കറിയയുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ കൈയേറ്റ ഭൂമിയുള്ളതെന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരൻ നിയമസഭയിൽ പറഞ്ഞത്.
സക്കറിയയും കൂട്ടരും കൈയേറിയ പാപ്പാത്തിച്ചോലയില്‍ സ്പിരിച്വല്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ഒത്താശ ചെയ്തതിൽ വി എസിന്റെ കാലത്തുള്ള എം എൽ എ യും ഉദ്യോഗസ്ഥരും പിന്നെ ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ ഉദ്യോഗസ്ഥരുമാണ് എന്ന് റവന്യൂവകുപ്പ് തയ്യാറാക്കിയ ലിസ്റ്റിലൂടെ വെളിപ്പെട്ടിരിക്കുകയാണ്.കുരിശു സ്ഥാപിച്ചായിരുന്നു മിക്ക കയ്യേറ്റങ്ങളും. കുരിശുള്ളതിനാൽ ഉദ്യോഗസ്ഥരും കൃത്യമായ നടപടികൾ എടുത്തില്ല.ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയുമായിരിക്കെ 2014 ജൂണ്‍ 26ന് അന്നത്തെ ഇടുക്കി കലക്ടര്‍ക്കു നൽകിയ റിപ്പോർട്ടിൽ ടോം സക്കറിയയുടെ കയ്യേറ്റത്തെ കുറിച്ച് വിവരങ്ങൾ ഉണ്ട്.
തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ ടോം സക്കറിയയും 14 കുടുംബാംഗങ്ങളുമാണ് ഭൂമി കൈയേറിയതെന്നും വ്യക്തമാക്കുന്നു. വ്യാജപട്ടയങ്ങളുടെ മറവില്‍ കൈവശം വെച്ചിട്ടുള്ളതോ കൈയേറിയതോ ആയ ഭൂമിയുൾപ്പെടെ ഏറ്റവും വലിയ കയ്യേറ്റങ്ങൾ ടോം സക്കറിയയുടേതാണ്.ടോം സക്കറിയയുമായി അടുത്ത ബന്ധമുള്ള പ്രാദേശിക സി.പി.എം നേതാവാണ് ചിന്നക്കനാലിലെ കൈയേറ്റങ്ങള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം.
Post Your Comments