തിരുവനന്തപുരം: റവന്യൂ, നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം.റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള കോഴിക്കോട് മാങ്കാവിലുള്ള 19 സെന്റ് പുറമ്പോക്കുഭൂമിയാണ് കൈമാറുക.ഇതിനു പകരമായി മാൾ ഉടമ 26.19 സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സര്‍ക്കാരിന് വിട്ടുനല്‍കും.
മാൾ ഉടമകളുടെ ഈ ആവശ്യം പലതവണ റവന്യൂ വകുപ്പ് തള്ളിക്കളഞ്ഞതാണ് മന്ത്രി കെ ടി ജലീൽ വീണ്ടും ഇതിനായി മന്ത്രിസഭയിൽ ചർച്ച നടത്തിയിരുന്നു. പലതവണ നിയമ, റവന്യൂ വകുപ്പുകള്‍ എതിര്‍ത്തതാണ് ഇപ്പോൾ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. റവന്യൂ ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുനല്‍കാനാവില്ലെന്നു റവന്യൂ വകുപ്പും നിയമപരമായി കൈമാറ്റം നിലനില്‍ക്കില്ലെന്ന് നിയമവകുപ്പും എതിര്‍പ്പറിയിച്ചിരുന്നു.
തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ സമ്മർദ്ദ പ്രകാരം നാലുമാസമായി പലതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ എത്തിച്ചു ഇപ്പോൾ തീരുമാനം ഉണ്ടായത്. റവന്യൂ നിയമ വകുപ്പ് മന്ത്രിമാരുടെ എതിർപ്പ് നിലനിൽക്കെയാണ് ഇത്.
Post Your Comments