KeralaCinemaNattuvarthaLatest NewsNewsBollywoodEntertainmentKollywoodMovie Gossips

‘ഉയരങ്ങളെ എനിക്ക് ഭയമാണ്’: സാമന്ത

മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന് നന്ദി

ഹൈദരാബാദ്: ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ സാമന്തയ്ക്കും നടിയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമന്തയുടെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം എന്നാണ് നിരൂപകരും അർധകരും വിലയിരുത്തുന്നത്. അപകടം നിറഞ്ഞ നിരവധി സംഘട്ടന രംഗങ്ങളും സീരിസിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ സീരിസിനായി തന്നെ സ്റ്റണ്ട് പരിശീലിപ്പിച്ച പരിശീലകന്‍ യാനിക് ബെന്നിന് നന്ദി പറഞ്ഞു കൊണ്ട് സാമന്ത പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഉയരങ്ങളെ ഭയമുള്ള തനിക്ക് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടാൻ ധൈര്യം തന്നത് പരിശീലകന്‍ യാനിക് ബെന്നാണ് എന്ന് പറയുകയാണ് സാമന്ത. തന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന് പരിശീലകന് നന്ദി പറയാനും താരം മറന്നില്ല.

‘സംഘട്ടനരംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന്.(വേദനാസംഹാരികള്‍ക്കും നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്. ഒരു പാടൊരു പാട് സ്‌നേഹം.’ സാമന്ത കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button