ന്യൂഡൽഹി: രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും അഭിനന്ദനങ്ങളോടെ സ്വീകരിച്ചപ്പോൾ സംശയവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പുതിയ വാക്സിൻ നയത്തിൽ വളരെ ലളിതമായ ഒരു സംശയമാണ് തനിക്ക് ചോദിക്കാനുള്ളതെന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കൊവിഡ് വാക്സിൻ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്സിൻ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് സംവരണം ചെയ്തിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. രാജ്യത്തെ 18ന് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാർ നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാനാണ് തീരുമാനം. വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് 75 % വാക്സിനും കേന്ദ്രസർക്കാർ വാങ്ങുമെന്നും, 25 % സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വർഷത്തിനിടെ രാജ്യത്ത് സ്വന്തമായി രണ്ട് വാക്സിനുകൾ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ, ഉടൻ തന്നെ പുതിയ രണ്ട് വാക്സിൻ കൂടി രാജ്യത്ത് ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
One simple question-
If vaccines are free for all, why should private hospitals charge for them? #FreeVaccineForAll
— Rahul Gandhi (@RahulGandhi) June 7, 2021
Post Your Comments