തിരുവനന്തപുരം: തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമെന്ന് വ്യക്തമാക്കി രമ്യ ഹരിദാസ് എം.പി. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് യു.ഡി.എഫ് എംപിമാർ പ്രതിഷേധ പ്രകടനം നടത്തി. കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പോലും പാലിക്കാതെ എം.പിമാർ നടത്തിയ പ്രതിഷേധത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്ത്.
Also Read:18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
അതേസമയം, കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലക്ഷദ്വീപ് സമൂഹത്തിൽപ്പെട്ട ആറ് ദ്വീപുകളിൽ സമ്പൂർണ അടച്ചിടൽ ഈമാസം 14 വരെ നീട്ടി. കവരത്തി, അമിനി, ആന്ത്രോത്ത്, മിനിക്കോയ്, കൽപേനി, ബിത്ര എന്നിവിടങ്ങളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ നീട്ടിയത്. കിൽത്താൻ, ചെത്ലത്ത്, കടമത്ത്, അഗത്തി എന്നിവിടങ്ങളിൽ രാത്രി കർഫ്യൂ തുടരും.
ഹോട്ടൽ ജീവനക്കാർ കോവിഡ് പരിശോധന നടത്തുകയും പ്രത്യേക പാസ് വാങ്ങുകയും വേണം. ഇറച്ചി വിൽക്കുന്നവർക്ക് ഹോം ഡെലിവറിയായി ഉച്ചക്ക് 3 മുതൽ 5 വരെ വിൽപന നടത്താം. ഇവരും കോവിഡ് പരിശോധന നടത്തുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഇവർ വാഹനം ഉപയോഗിക്കുന്നു എങ്കിൽ അതിനും പ്രത്യേക അനുമതി വാങ്ങണം. രാത്രി കർഫ്യൂ നിലനിൽക്കുന്ന ദ്വീപുകളിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ കടകൾ തുറക്കാം. അവശ്യ സർവീസുകൾക്ക് ഇളവുണ്ടാകും.
Post Your Comments