തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചു. ഇന്ന് രാവിലെ 8. 30 മുതല്‍ 10 വരെയായിരുന്നു ആദ്യ ബാച്ച്. വൈകിട്ട് 5 മുതല്‍ 6 മണി വരെയാണ് രണ്ടാമത്തെ ബാച്ച്. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകള്‍ കാണാന്‍ സാധിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ പുനഃസംപ്രേഷണമായിരിക്കും അടുത്തയാഴ്ച നടക്കുക.
Also Read:മാർക്കറ്റിൽ താരമായി നൂർജഹാൻ മാമ്പഴം: ഒരെണ്ണത്തിന് വില 1000 രൂപ വരെ
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ആപ് സ്‌റ്റോറില്‍ നിന്നും KITE VICTERS ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകളും കാണാനാവുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.
ജൂണ്‍ ഒന്ന് ചൊവ്വാഴ്ചയാണ് ‘ഫസ്റ്റ്ബെല്‍ 2.0’ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ രാവിലെ എട്ട് മുതല്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന പ്രവേശനോത്സവ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്നു. അംഗനവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുന്നത്.
എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂർണ്ണമായും എത്താൻ കഴിയാത്ത കുട്ടികൾ ഒരുപാടുണ്ട്. വെളിച്ചവും ടി വി യും ഒന്നുമില്ലാത്ത ആദിവാസി ഊരുകളടക്കം അതിൽ ഉൾപ്പെടുന്നു. സർക്കാർ അത് കൃത്യമായി കണ്ടെത്തി പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും മൊബൈൽ ഫോണുകളോ ടി വി യോ ഇതുവരേയ്ക്കും സാധ്യമായിട്ടില്ല.
Post Your Comments