KeralaLatest NewsNewsCrime

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 27കാരൻ പിടിയിൽ

കൊല്ലം: ചടയമംഗലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകിയാണ് പീഡനം. നഗന്ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

ഇളമാട് ചെറുവക്കല്‍ സ്വദേശി ഷംനാദ് എന്ന ഇരുപത്തിയേഴുകാരനാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുപത്തി മൂന്നുകാരിയെ ഷംനാദ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. അറസ്റ്റിലായ ഷംനാദ് വിവാഹിതനാണ്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ ശേഷം ഭാര്യയുമായി പിണങ്ങിയായിരുന്നു താമസം. ഈ സമയത്താണ് കോളേജ് വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായത്.

താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചു വച്ചാണ് ഷംനാദ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ഷംനാദ് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈയിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.

ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി ചടയമംഗംലം പൊലീസിനെ സമീപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button