COVID 19Latest NewsNewsIndiaInternational

വാക്‌സിൻ പാസ്‌പോർട്ട് : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ആരോഗ്യമന്ത്രി ഹർഷ വർദ്ധനാണ് യോഗത്തിൽ എതിർപ്പുമായി രംഗത്ത് എത്തിയത്. മറ്റ് രാജ്യങ്ങളിലേക്കെത്തുന്ന വാക്‌സിനെടുത്തവരെ തിരിച്ചറിയാനും പൗരാവകാശങ്ങളിൽ അവർക്ക് മുൻഗണന നൽകാനുമാണ് വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്തുന്നത്.

Read Also : പിഎസ് സി പരീക്ഷയുടെ സിലബസ് സൈറ്റില്‍ വരും മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ : പരാതിയുമായി ഉദ്യോഗാര്‍ഥികൾ  

രാജ്യത്ത് മൂന്ന് ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. അതിനാൽ തന്നെ വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് എതിർപ്പുണ്ട്. വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്തുന്ന തീരുമാനം വിവേചന പരമാണെന്ന് ഇന്ത്യ യോഗത്തിൽ അഭിപ്രായപ്പെട്ടു. വികസ്വര രാജ്യങ്ങളിൽ കുറച്ച് പേർക്ക് മാത്രമാണ് വാക്‌സിൻ ലഭ്യമാക്കിയിട്ടുള്ളത്. എല്ലാവർക്കും വാക്‌സിൻ ലഭിക്കാവുന്ന സാഹചര്യം വികസ്വര രാജ്യങ്ങളിലില്ല. ഈ സാഹചര്യത്തിൽ പാസ്‌പോർട്ട് ഏർപ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന് ഹർഷ വർദ്ധൻ വ്യക്തമാക്കി.

വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ബോദ്ധ്യമായതിന് ശേഷം മാത്രം പാസ്‌പോർട്ട് ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചാൽ മതി. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ ലോകാരോഗ്യ സംഘടന സ്വീകരിക്കണമെന്നും ഹർഷ വർദ്ധൻ യോഗത്തിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button