ദുബൈ: ടൂറിസം രംഗത്ത് ലോകവ്യാപകമായി കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ആഗോള ടൂറിസം സൂചികയിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ച് യു.എ.ഇ. വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ലോക കാര്യക്ഷമത ഇയർബുക്കിന്റെ ട്രാവൽ ആൻഡ് ടൂറിസം കാര്യക്ഷമത റിപ്പോർട്ടിലാണ് യു.എ.ഇ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ചത്.
റിപ്പോർട്ട് പ്രകാരം വൻകിട റെന്റ് എ കാർ കമ്പനികളുടെ സാന്നിധ്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനവും, സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ആറാം സ്ഥാനവും യു.എ.ഇയ്ക്കാണ്. മൊത്തം സൂചിക കണക്കാക്കുമ്പോൾ മുൻനിരയിലുള്ള ആദ്യ ഇരുപത് രാജ്യങ്ങളിലും യു.എ.ഇയുണ്ട്.
ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്ത് ഏഴാം സ്ഥാനത്ത് എത്തുന്നതിനും, ടൂറിസ്റ്റുകളെ ആകർഷിക്കാൻ നടത്തുന്ന മാർക്കറ്റിങ് കാര്യക്ഷമതയുടെ കാര്യത്തിൽ ഏട്ടാം സ്ഥാനത്ത് എത്തുന്നതിനും യു.എ.ഇയ്ക്ക് കഴിഞ്ഞു. ടൂറിസത്തിൽ നിന്നുള്ള വരുമാന സൂചികയിൽ പതിനേഴാം സ്ഥാനത്താണ് രാജ്യം.
Post Your Comments