COVID 19Latest NewsNewsIndia

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര സാമ്പത്തിക ഫോറം

ജനീവ: കൊവിഡ് 19 രോഗവ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും ഇന്ത്യയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കണമെന്നും അന്താരാഷ്ട്ര സാമ്പത്തിക ഫോറം മേധാവി ക്ലോസ് ഷ്വാബ്. ഇന്ത്യ ആഗോള നയരൂപീകരണത്തിന് പ്രാപ്തമാണ്. രോഗവ്യാപനം മുന്‍കൂട്ടിക്കണ്ട് ഇന്ത്യ നടത്തിയ തയ്യാറെടുപ്പുകള്‍ ഫലപ്രദമായിരുന്നു. സുസ്ഥിരമായ സമ്പദ്ഘടന എന്ന വലിയ അവസരമാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്. രോഗവ്യാപനം രൂക്ഷമാകുന്നതിന് മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍, പട്ടിണി അകറ്റി നിര്‍ത്താന്‍ 800 ദശലഷം പേര്‍ക്ക് നല്‍കിയ സൗജന്യ റേഷന്‍, ചെറുകിട വ്യവസായങ്ങള്‍ക്ക് അനുവദിച്ച ഈടില്ലാത്ത വായ്പകള്‍ എന്നിവ ലോകത്തിന് അനുകരണീയമായെന്നും അദ്ദേഹം വ്യക്തമാക്കി.

സുശക്തവും അവസരസമത്വമുള്ളതുമായ രാജ്യമായി ഇന്ത്യ വളരുകയാണ്. സാമ്പത്തിക രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ സമര്‍ത്ഥമായി പ്രയോഗിക്കുന്ന ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. ആഗോള നയരൂപീകരണത്തിലൂടെ ലോകത്തിന്റെ സുരക്ഷിതമായ ഭാവി ശോഭനമാക്കുവാന്‍ ഇന്ത്യക്ക് കഴിയും. പല വികസിത രാജ്യങ്ങളും രോഗത്തിന് മുന്നില്‍ പകച്ചപ്പോള്‍ ശക്തമായി പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന ആരോഗ്യ പരിപാലന സംവിധാനം തങ്ങളുടെ പക്കലുണ്ടെന്ന് തെളിയിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും ഷ്വാബ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button