ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന് കൂടുതൽ കരുത്ത് പകരാൻ ഒരുങ്ങി ട്രാവൽ ആൻഡ് ടൂറിസം മേഖല. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ടൂറിസം മേഖലയുടെ പങ്കാളിത്തം 2023-ൽ 20.7 ശതമാനമായി ഉയരുന്നതാണ്. ഇത് കോവിഡിന് മുൻപത്തേക്കാൾ മികച്ച നിലയിൽ എത്തുമെന്നാണ് വിലയിരുത്തൽ. അടുത്ത പത്ത് വർഷത്തിനകം ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം 37 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ.
2022-ൽ ഇന്ത്യൻ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ വരുമാനം 15.7 ലക്ഷം കോടി രൂപയായിരുന്നു. 2023-ൽ ഇത് 16.5 ലക്ഷം കോടി രൂപയായി ഉയരുന്നതാണ്. കൂടാതെ, ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 3.9 കോടിയായി വർദ്ധിക്കും. 2022-ൽ മാത്രം ആഭ്യന്തര സന്ദർശകർ ഇന്ത്യയിൽ ചെലവഴിച്ചത് 12.3 ലക്ഷം കോടി രൂപയും, വിദേശികൾ ചെലവഴിച്ചത് 1.6 ലക്ഷം കോടി രൂപയുമാണ്. അടുത്ത ദശാബ്ദത്തോടെ ആഭ്യന്തര സഞ്ചാരികളുടെ ചെലവ് 28.7 ലക്ഷം കോടി രൂപയും, വിദേശ സഞ്ചാരികളുടെ ചെലവ് 4.1 ലക്ഷം കോടി രൂപയുമാകും. കോവിഡിന് മുൻപ് വരെ ഇന്ത്യൻ ജിഡിപിയിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ പങ്ക് 7 ശതമാനമാണ്.
Also Read: തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും: വീട്ടുകാർക്ക് മകനെക്കുറിച്ച് ഒന്നുമറിയില്ല
Post Your Comments