Latest NewsNewsInternational

ഈ രഹസ്യ വഴിയിലൂടെ മറ്റൊരു ലോകത്തേക്ക് കടക്കാമെന്ന് ചൈന: കാണാകാഴ്ചകൾ

മറ്റൊരു ലോകത്തേക്ക് തുറക്കുന്ന വാതിൽ തേടി ശാസ്ത്രജ്ഞർ സഞ്ചരിക്കുന്നതിനിടെയാണ് ചൈനയിൽ അത്തരമൊരു ഗുഹ കണ്ടെത്തിയത്. ചൈനയിലെ കാടുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യപ്രകാശം പോലും എത്താറില്ല. അടുത്തിടെയാണ് ആദ്യമായി ഒരു മനുഷ്യൻ ഇവിടെ എത്തുന്നത്. കാണാൻ വളരെ മനോഹരമാണ് ഇവിടം. ഇവിടെ താമസിക്കുന്നവർ ഇതിനെ ‘ഷെയിംഗ് ടിയാൻചെങ്’ എന്നാണ് വിളിക്കുന്നത്. ഈ കുഴിക്ക് അവസാനമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തെ ‘മറ്റൊരു ലോകം’ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്.

130 മീറ്റർ വരെ ഉയരമുള്ള മരങ്ങളുള്ള ഒരു കാട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് വളർന്നു വ്യാപിക്കുന്ന ഒരു വലിയ വനം തന്നെയാണ്. വനത്തിനുള്ളിലെ ഗുഹയ്ക്കകത്ത് മറ്റൊരു വനം എന്ന് തന്നെ വിശേഷിപ്പിക്കാം. ദക്ഷിണ ചൈനയിലെ ഗുവാങ്‌സി മേഖലയിലെ 630 അടി വരെ ആഴവും 176 ദശലക്ഷം ക്യുബിക് അടിയിലധികം വ്യാപിച്ചുകിടക്കുന്ന കൂറ്റൻ വനത്തിലാണ് പുരാതന വനം കണ്ടെത്തിയത്.

ഇതുവരെ ശാസ്ത്രം റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സവിശേഷ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇതെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. വനത്തിനുള്ളിൽ കണ്ടെത്തിയ ഈ കുഴിക്കുള്ളിൽ വലിയ മരങ്ങളും ചെറിയ നദികളും അടങ്ങിയ മറ്റൊരു വനം തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രദേശത്തെ സിങ്കോൾസ് കാർസ്റ്റ് ലാൻഡ്സ്കേപ്പുകളുടെ ഭാഗമാണ്. അവസാനമില്ലാത്ത കുഴിയിൽ ഗവേഷണം നടത്തി വരികയാണ് ശാസ്ത്രജ്ഞർ.

Also Read:വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ശേ​ഷം പ​ണം ത​ട്ടി​യെ​ടു​ത്തു : യുവാവ് പൊലീസ് പിടിയിൽ

ഗുവാങ്‌സി ഡെയ്‌ലി ദിനപ്പത്രത്തിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ കുഴി അപകടകരവും വിചിത്രവുമാണ്. ഒരുപാട് രഹസ്യങ്ങൾ അടങ്ങിയിരിക്കുന്ന ഈ കുഴി വളരെ കുത്തനെയുള്ളതാണ്. ജിയോപാർക്കിന്റെ സംരക്ഷണ വ്യാപ്തി പുനഃക്രമീകരിക്കുന്നതിനും ശാസ്ത്രീയ ഗവേഷണ പര്യവേക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ശാസ്ത്രീയ പര്യവേഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഏഷ്യൻ കേവ്സ് അലയൻസ് ചെയർമാൻ ഷാങ് യുവാൻഹായ് പറഞ്ഞു.

പര്യവേഷണ സംഘം ഗുഹയ്ക്കുള്ളിലേക്കിറങ്ങിയിരുന്നു. റോപ്പ് ഉപയോഗിച്ച് ഓരോ അടി താഴ്ച്ചയിലേക്ക് ഇറങ്ങുമ്പോഴും അതിമനോഹരമായ കാഴ്ചകളായിരുന്നു കണ്ടത്. ഇടതൂർന്ന ചെടികളും മരങ്ങളും കണ്ടെത്തി. ഉഷ്ണമേഖലാ മഴക്കാടുകളുടെ സ്വഭാവസവിശേഷതകളുള്ള കുഴിയുടെ അടിത്തട്ടിൽ സംഘം എത്തി, മരങ്ങൾ വളരെ ഉയരത്തിൽ ആയിരുന്നു വളർന്നത്. വലിയൊരു കാട് തന്നെയാണ് കുഴിയ്ക്കുള്ളിൽ ഇവർ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button