കൊച്ചി : തന്റെ സ്വത്വം പൂർണമായതിന്റെ സന്തോഷത്തിലാണ് വൈഗ സുബ്രഹ്‌മണ്യം. അതിനു വേണ്ടി താൻ നേരിട്ട വേദനകൾ പറയുകയാണ് ട്രാന്‍സ് ജെന്‍ഡര്‍ വൈഗ. ഫെയ്ഷ്യല്‍ ഫെമിനൈസേഷന്‍ ഉള്‍പ്പെടെ ഒത്തിരി സര്‍ജറികള്‍ക്ക് വിധേയയായി എന്നും പരിഹസിക്കുന്നവര്‍ക്കും കുറ്റപ്പെടുത്തുന്നുവര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ലെന്നും വൈഗ പറയുന്നു.
read also: ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡുള്ളത്: സ്കലോണി
‘സ്വന്തം സ്വത്വത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചു. ഇട്ടിരുന്ന മുണ്ടും ഷര്‍ട്ടുമായി വീട്ടില്‍ നിന്നും ഇറങ്ങി പോരേണ്ടി വന്നു. എന്തു കൊണ്ട് പെണ്ണായി മാറി ചോദിക്കുന്നവരോട് ആരുടെയും ലുക്കിലല്ല, മനസിലാണ് വ്യക്തിത്വം കുടികൊള്ളുന്നതെന്നാണ് എനിക്ക് പറയാനുള്ളത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പെണ്ണായി മാറിയതല്ല ഞാന്‍. ഫെയ്ഷ്യല്‍ ഫെമിനൈസേഷന്‍ ഉള്‍പ്പെടെ ഒത്തിരി സര്‍ജറികള്‍ക്ക് വിധേയയായി.
ജീവനോടെയുള്ള പോസ്റ്റുമാര്‍ട്ടം എന്നു തന്നെ പറയാം. വായില്‍ നിറയെ സ്റ്റിച്ച് ഇപ്പോഴുമുണ്ട്. ഫെയ്ഷ്യല്‍ ഫെമിനൈസേഷന് വിധേയയായത് തലകീറിയിട്ടാണ്. പരിഹസിക്കുന്നവര്‍ക്കും കുറ്റപ്പെടുത്തുന്നുവര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല.’ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വൈഗ പറഞ്ഞു
Post Your Comments