ബ്യൂണസ് അയേഴ്സ്: കോപ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ഇനി 11 നാളുകൾ കൂടി മാത്രം. കോപ ഇത്തവണ ബ്രസീലിൽ വെച്ചാണ് നടക്കുന്നത്. ആദ്യം കൊളംബിയയും അർജന്റീനയും സംയുക്തമായി നടത്താൻ തീരുമാനിച്ച ടൂർണമെന്റിൽ നിന്ന് ആഭ്യന്തര പ്രശ്നങ്ങൾ മുൻനിർത്തി കൊളംബിയ പിന്മാറുകയും, തുടർന്ന് കോവിഡ് വ്യാപനം കണക്കിലെടുത്ത് അർജന്റീനയിൽ നടത്താൻ പറ്റാത്ത സാഹചര്യവുമായിരുന്നു.
തുടർന്ന് മത്സരം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. ബ്രസീലിലെ സാഹചര്യങ്ങൾ ഒട്ടും മെച്ചമല്ല എന്നും അവിടെയും കോവിഡ് ഭീതിയുണ്ടെന്നും അർജന്റീനീയൻ പരിശീലകൻ സ്കലോണി പറഞ്ഞു. ബ്രസീലിൽ കളി നടത്തുന്നുവെങ്കിലും എല്ലാ കാര്യത്തിലും അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ടീം എവിടെ പരിശീലനം നടത്തുമെന്നോ, വേദികൾ ഏതാണെന്നോ, താമസിക്കേണ്ടത് എവിടെയാണോ എന്നൊന്നും ഇനിയും തീരുമാനമായിട്ടിലെന്ന് സ്കലോണി പറഞ്ഞു.
Read Also:- തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനെ വെളിപ്പെടുത്തി മില്ലർ
ലോകകപ്പ് യോഗ്യത മത്സരങ്ങൾ പോലെ പ്രയാസമുള്ള മത്സരങ്ങൾ കളിച്ച് നേരെ കോപ അമേരിക്ക ടൂർണമെന്റ് കളിക്കാൻ പോകുന്നതും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്നും അവിടെ കളിക്കാൻ പോകുന്നത് താരങ്ങൾക്ക് ഭയമാണെന്നും സ്കലോണി പറഞ്ഞു.
Post Your Comments