തിരുവനന്തപുരം: വാഹനത്തിന്റെ ടയറിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണമെന്ന് മോട്ടോര്‍ വഹന വകുപ്പ്. മഴക്കാലമായതിനാല്‍ തേയ്മാനം സംഭവിച്ച ടയര്‍ നനഞ്ഞ പ്രതലത്തില്‍ വഴുതിപ്പോകാന്‍ സാധ്യതയുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മുടെ സ്വന്തം വാഹനത്തിന്റെ ടയര്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ടോ?
‘കുറച്ച് കൂടി ഓടുമായിരിക്കും…’
‘അല്ലെങ്കില്‍ 1 മാസം കൂടി കഴിയട്ടെ…’എന്നിട്ട് മാറ്റാം…’
‘ടയര്‍ റിപ്പയര്‍ ചെയ്യുന്ന ആളോട് ചോദിക്കാന്‍ സമയം കിട്ടിയില്ല….’
ഈ കാര്യങ്ങള്‍ ഒക്കെ അപകടം വിളിച്ച് വരുത്തും.
ടയര്‍ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ടയറിന്റെ ട്രെഡിന്റെ തേയ്മാനം. നമ്മുടെ ചെരിപ്പിന്റെ സോള്‍ ചെറുതായി തേയ്മാനം വന്നാല്‍ പോലും നമ്മള്‍ വഴുതി വീഴാറില്ലേ. പ്രത്യേകിച്ച് നനഞ്ഞ പ്രതലത്തില്‍. അതേപോലെ തന്നെ തേഞ്ഞ ട്രഡ് ഉള്ള ടയര്‍ അപകടകാരിയാണ്. പ്രത്യേകിച്ച് മഴക്കാലം.
ടയറില്‍ തന്നെയുള്ള Tread Wear Indicator (TWI) പരിശോധിച്ച് തേയ്മാനം കണ്ടു പിടിക്കാം. കൂടാതെ ഒരു 2 രൂപ കോയിന്‍ ടയര്‍ ഗ്രൂവില്‍ ഇറക്കി നോക്കി (കോയിന്‍ ടെസ്റ്റ്) ട്രെഡ് തേയ്മാനം വിലയിരുത്തുക.
വാഹനത്തിന്റെ വീല്‍ അലൈന്‍മെന്റ് കൃത്യമായി ചെയ്യുക.
ടയര്‍ റൊട്ടേഷന്‍ നടത്തുക.
സ്റ്റീയറിംഗ് സിസ്റ്റം ലിങ്കേജുകള്‍ പരിശോധിക്കുക.
എയര്‍ പ്രഷര്‍ കറക്ട് ചെയ്യുക.
ടയറിന്റെ കാര്യത്തില്‍ അല്പം പോലും Risk എടുക്കരുത്.
Post Your Comments