കൊല്ലം: നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫലം കണ്ടില്ലെന്നും, പിരിച്ചെടുക്കാനായത് വളരെ ചെറിയ തുക മാത്രമാണെന്നുമുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ ‘കഴിവില്ലായ്മ’ ആണോ മന്ത്രി ഉദ്ദേശിക്കുന്ന പരിമിതി എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ കഴിവിൻ്റേയും, ബുദ്ധിയുടെയും ഗുണഭോക്താവാകുന്നത് മദ്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ കുറേ മാഫിയ സംഘങ്ങൾ മാത്രമാണെന്നും, ഭൂമിയുടെ ന്യായവില വർഷാവർഷം 10% വർദ്ധിപ്പിച്ച് വിപണി വിലക്കൊപ്പം എത്തിക്കുക എന്ന നയം സർക്കാരിനെ കൊണ്ട് എടുപ്പിച്ചതും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ കൂർമ്മബുദ്ധി ആണെന്നും അദ്ദേഹം ആരോപിക്കുന്നു.
കൊല്ലം കോർപ്പറേഷനിലെ ഒരു കെട്ടിട ഉടമയിൽ നിന്നു മാത്രം വിവിധ ഇനങ്ങളിലായി സർക്കാർ പിരിക്കാനുള്ള കുടിശ്ശിക കോടികളാണെന്നും, ഇനിയും ചർച്ച നടത്തിക്കൊണ്ടിരുന്നാൽ ഇതിന് പരിഹാരമാകില്ലെന്നും ഷമ്മി തിലകൻ പറയുന്നു. ഇക്കൂട്ടർക്ക് ഉടനടി ‘ട്രീറ്റ്മെൻറ്’ കൊടുക്കുകയാണ് വേണ്ടതെന്നും അതിനുള്ള ആർജ്ജവം വകുപ്പ്‍ മന്ത്രി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിന്‍ ശക്തമാകുന്നു
ബഹുമാനപ്പെട്ട ധനമന്ത്രിയുടെ അറിവിലേക്ക്
”നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫലം കണ്ടില്ല, പിരിച്ചെടുക്കാനായത് വളരെ ചെറിയ തുക മാത്രം”. വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ ‘കഴിവില്ലായ്മ’ ആണോ അങ്ങ് ഉദ്ദേശിക്കുന്ന പരിമിതി..? അതിന് പാവപ്പെട്ട ജനങ്ങളുടെ മുതുകിൽ നികുതി ഭാരം കെട്ടിവെയ്ക്കുകയാണോ വേണ്ടത് എന്ന് അങ്ങ് ചിന്തിക്കുമന്ന് കരുതുന്നു. നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം തന്നെ കഴിവുകെട്ടവരോ, ബുദ്ധിശൂന്യരോ ആണെന്നല്ല. മറിച്ച്, ഇക്കൂട്ടരിൽ ചിലരുടെയെങ്കിലും കഴിവിൻ്റേയും, ബുദ്ധിയുടെയും ഗുണഭോക്താവാകുന്നത് മദ്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ കുറേ മാഫിയ സംഘങ്ങൾ മാത്രമാണ്.
പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ല: നിലപാട് വ്യക്തമാക്കി കരസേന മേധാവി
ഭൂമിയുടെ വിപണിവിലക്കൊപ്പം എത്തുന്നതുവരെ ന്യായവില വർഷാവർഷം 10% വർദ്ധിപ്പിക്കുക എന്ന നയം സർക്കാരിനെ കൊണ്ട് എടുപ്പിച്ചതു പോലും, ഇക്കൂട്ടരുടെ കൂർമബുദ്ധി ആണെന്ന തിരിച്ചറിവിൽ ഇനിയെങ്കിലും നാം എത്തേണ്ടതുണ്ട്. എൻറെ അറിവിൽ കൊല്ലം കോർപ്പറേഷനിലെ ഒരു കെട്ടിട ഉടമയിൽ നിന്നു മാത്രം വിവിധ ഇനങ്ങളിലായി പിരിക്കാനുള്ള കുടിശ്ശിക കോടികളാണ്. ഈ നികുതി കള്ളന് കഞ്ഞി വെച്ചുകൊടുത്ത വകയിലും, സർക്കാർ വാഹനത്തിന്റെ ഇന്ധനത്തിൽ തിരിമറി നടത്തിയ വകയിലും ടി കോർപ്പറേഷനിലെ വിരമിച്ച സെക്രട്ടറി ഉൾപ്പെടെയുള്ള ചില സാറമ്മാരും, കൊറേ വക്കീലമ്മാരും ലക്ഷാധിപതികളുമായി.
ഇനിയും ചർച്ച നടത്തിക്കൊണ്ടിരുന്നാൽ ഇതിന് പരിഹാരമാകില്ല സർ. മറിച്ച്, ഇക്കൂട്ടർക്ക് ഉടനടി “ട്രീറ്റ്മെൻറ്” കൊടുക്കുകയാണ് വേണ്ടത്. വെറും ട്രീറ്റ്മെൻറ് അല്ല ഷോക്ക്ട്രീറ്റ്മെൻറ്. അതിനുള്ള ആർജ്ജവം അങ്ങ് കാണിക്കണമെന്ന് അപേക്ഷിക്കുന്നു. പണ്ടാരോ പറഞ്ഞത് പോലെ. “ദുഷ്ടാ०ശ०കളയാതെദുർവ്രണമുണക്കിയാ-
ലൊട്ടുനാൾചെല്ലുന്നേര०പൊട്ടുമെന്നറിഞ്ഞാലു०.
Post Your Comments