ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ‘സേവ് കുട്ടനാട് ക്യാമ്പയിന്‍’ ശക്തമാകുന്നു. സോഷ്യൽ മീഡിയ ക്യാമ്പയിന്‍റെ ഭാഗമായി നിലനിൽപ്പിനായുള്ള സമരം നാടിനെ അറിയിക്കാൻ കുട്ടനാട്ടുകാർ എല്ലാ വീടുകളിലും മെഴുകുതിരി തെളിയിച്ചു.
വേനൽ മഴയിൽ തന്നെ നാട് മുങ്ങിയതിനാൽ വെള്ളപ്പൊക്കം പുതുമയല്ലാത്ത കുട്ടനാട്ടുകാർക്ക് ഇത്തവണ ആശങ്കയേറെയാണ്. കാലവർഷം കൂടി എത്തുമ്പോൾ അവസ്ഥ എന്താകുമെന്നന്നാണ് ജനത്തിന് ഭീതി. ഈ ആശങ്ക ‘സേവ് കുട്ടനാട്’ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിലൂടെ സർക്കാരിന് മുന്നിൽ എത്തിക്കാനാണ് ശ്രമം.
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തിയും, നിലം നികത്തൽ അവസാനിപ്പിച്ചും വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ഇടപെടൽ വേണമെന്ന് സോഷ്യൽ മീഡിയ കൂട്ടായ്മ ആവശ്യപ്പെടുന്നു. വെള്ളപ്പൊക്കത്തിന് രണ്ടാം കുട്ടനാട് പാക്കേജ് ശാശ്വത പരിഹാരമാണെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments