KeralaLatest NewsNews

ദുരന്തത്തെ തുടർന്ന് ചോദിച്ചത് 2000 കോടി, നൽകിയത് 529.50 കോടി

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല കേന്ദ്ര സഹായം, ദുരന്തത്തെ തുടര്‍ന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് ചോദിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാന്റ് അല്ല ലഭിച്ചത്. വായ്പയും ചോദിച്ചിരുന്നു. കാപക്‌സ് സ്‌കീം അനുസരിച്ചു വായ്പയാണ് അനുവദിച്ചത്. വായ്പ പെട്ടെന്ന് ചിലവഴിക്കുകയും വേണം. ഇത് തന്നെ വൈകി എന്നതാണ് യാഥാര്‍ഥ്യമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Read Also: തട്ടികൊണ്ട് പോകൽ അടക്കം നിരവധി കേസുകൾ : കുപ്രസിദ്ധ ക്രിമിനലിനെ തുറങ്കിലടച്ചു

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനര്‍നിമ്മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ സാമ്പത്തിക വര്‍ഷം തന്നെ പണം ചിലവഴിക്കണം എന്നത് വെല്ലുവിളിയാണ്.പ്രയോഗികമായി എങ്ങനെ നടപ്പിലാക്കാം എന്നത് ആലോചിച്ചു വരികയാണ്.

മിക്ക കേന്ദ്ര വായ്പകളുടെയും അവസ്ഥ ഇതാണ്. വിതരണം ചെയ്യല്‍ സാധിക്കും പക്ഷെ പദ്ധതി എങ്ങനെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ്. ഗ്രാന്റ് അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മാസം കൊണ്ടു ചിലവഴിക്കുക അപ്രായോഗികമാണ്. അത് കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button