Latest NewsIndiaNews

ഭർത്താവിനെ കൊന്ന് കിടപ്പു മുറിയിൽ കുഴിച്ചു മൂടി; ഭാര്യ അറസ്റ്റിൽ

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് റഷീദ ഭർത്താവ് റയീസ് ഷേഖിന്റെ കഴുത്ത് മുറിച്ചത്

മുംബൈ: ഭർത്താവിനെ കൊന്നു കിടപ്പു മുറിയിൽ കുഴിച്ചു മൂടിയ ഭാര്യ അറസ്റ്റിൽ. റഷീദ ഷേഖ് എന്ന യുവതിയാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം. കാമുകന്റെ സഹായത്തോടെയാണ് സ്വന്തം ഭർത്താവിനെ യുവതി കൊലപ്പെടുത്തിയത്.

Read Also: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ എല്ലാവരും വിദ്യാഭ്യാസം നേടുന്നു;കശ്മീരില്‍ തീവ്രവാദവും കുറഞ്ഞെന്ന് സന്തോഷ് പണ്ഡിറ്റ്

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് റഷീദ ഭർത്താവ് റയീസ് ഷേഖിന്റെ കഴുത്ത് മുറിച്ചത്. പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ചായിരുന്നു ഇത്തരമൊരു ഹീനകൃത്യം റഷീദ നടത്തിയത്.

കാമുകനായ അമിത്തിന്റെ ഒത്താശയോടെയായിരുന്നു കൊലപാതകം. പിന്നീട് റയീസിന്റെ മൃതദേഹം ഇവർ കിടപ്പുമുറിയിൽ കുഴിച്ചിട്ടു. മെയ് 25 നാണ് റയീസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അയൽവാസി പോലീസിൽ പരാതി നൽകിയത്. തുടർന്ന് റയീസിന്റെ സഹോദരനോട് കൊലപാതകത്തിന് സാക്ഷിയായ മകൾ നടന്ന സംഭവങ്ങൾ അറിയിച്ചു. ഉടൻ തന്നെ സഹോദരൻ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സംഭവ സ്ഥലത്തെത്തി റഷീദയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read Also: ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലേയ്ക്ക്; നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button