ന്യൂഡല്‍ഹി: രാജ്യത്തേയ്ക്ക് കൂടുതല്‍ വിദേശ വാക്‌സിനുകള്‍ എത്തുന്നു. ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്‌സിനുകള്‍ക്ക് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
രാജ്യത്ത് വീണ്ടും പരീക്ഷണം നടത്താതെ തന്നെ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) തീരുമാനിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ, തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുക.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേയ്ക്ക് എത്തുന്നതോടെ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ചേക്കും. ഈ രണ്ട് കമ്പനികളും നേരത്തെ തന്നെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കൂടി എത്തിച്ച് ഡിസംബറോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അനുമതി ലഭിച്ചിട്ടുള്ളത്.
Post Your Comments