തൃശ്ശൂർ: കൊടകര കള്ളപ്പണക്കേസിന്റെ പേരിൽ ബി ജെ പി യെ കുറ്റപ്പെടുത്തുന്നവർക്കും തള്ളിപ്പറയുന്നവർക്കുമെതിരെ കെ കെ അനീഷ് കുമാർ രംഗത്ത്. ഇപ്പോള്‍ പൊലീസ് പിടിയിലുള്ള പലരും ഇടത് അനുഭാവികള്‍ ആണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ ആരോപിച്ചു. അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
Also Read:എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഞങ്ങൾ ഈ നേട്ടം കൈവരിച്ചത്: രവി ശാസ്ത്രി
‘സിപിമ്മിന്റെ തറവേല ബിജെപി കാണിക്കില്ല. പണവും വാഹനവും നഷ്ടപ്പെട്ടു എന്ന് ധര്‍മ്മരാജന്‍ പരാതി നല്‍കിയിരുന്നു. അതനുസരിച്ചാണ് ഇടപെട്ടത്. അയാളെ തെരഞ്ഞെടുപ്പു സാമഗ്രികള്‍ എത്തിക്കാന്‍ ബിജെപി വിനിയോഗിച്ചിരുന്നു എന്നാണറിവെന്നും’ അനീഷ് കുമാര്‍ പറഞ്ഞു.
‘ധര്‍മ്മരാജന്‍ തൃശ്ശൂരില്‍ എത്തിയത് തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുമായിട്ടായിരുന്നു. അതനുസരിച്ചാണ് രാത്രി മുറിയെടുത്തു കൊടുത്തത്. അപ്പോള്‍ അയാളുടെ കയ്യില്‍ പണമുണ്ടായിരുന്നോ എന്ന് അറിയില്ലായിരുന്നുവെന്നും’ അനീഷ് കുമാര്‍ വിശദീകരിച്ചു.
‘ഇതിന്റെ മറവില്‍ ധര്‍മ്മരാജന്‍ പണം കടത്തിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ബിജെപിക്ക് ലഭിച്ച വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ സത്യവിരുദ്ധ വാര്‍ത്തകളാണ് നല്‍കുന്നത്. കള്ളപ്പണക്കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ട ബാധ്യത ബിജെപിക്കുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി.
Post Your Comments