![](/wp-content/uploads/2021/06/hnet.com-image-2021-06-02t170541.933.jpg)
മിലാൻ: മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. അലെഗ്രി ക്ലബുമായി നടത്തിയ ചർച്ചക്കൊടുവിൽ യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി നൽകാമെന്ന് വാഗ്ദാനം ചെയ്തു കഴിഞ്ഞു. അതേസമയം, ഡൊണ്ണരുമ്മയുമായുള്ള യുവന്റസ് ചർച്ചകൾ ഫലം കാണുകയാണ് എന്നാണ് സൂചന. എസി മിലാനിൽ തന്റെ കരാർ അവസാനിക്കാനിരിക്കെയാണ് ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള നീക്കം സജീവമാക്കിയത്.
അഞ്ചു വർഷത്തെ കരാറാണ് യുവന്റസ് മുന്നോട്ടുവെക്കുന്നത്. യുവന്റസിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ചെസ്നിയെ വിൽക്കാനുള്ള ശ്രമത്തിലാണ് ക്ലബ്. മിലാൻ വിടുമെന്ന് ഡൊണ്ണരുമ്മ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. മിലാനിൽ തുടരാതെ കിരീടം നേടാൻ സാധ്യതയുള്ള ക്ലബിലേക്കാണ് താരം ചേക്കേറുന്നത്.
അതേസമയം, ആന്ദ്രേ പിർലോയെ പുറത്താക്കിയാണ് അലെഗ്രി യുവന്റസിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റത്. റയൽ മാഡ്രിഡിന്റെ ഓഫർ നിരസിച്ചാണ് അലെഗ്രി യുവന്റസിലേക്ക് എത്തുന്നത്. നാലു വർഷത്തെ കരാറാണ് അലെഗ്രിയ്ക്ക് യുവന്റസിലുള്ളത്. കൂടാതെ യുവന്റസിലെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും അലെഗ്രിക്ക് ലഭിക്കും.
Post Your Comments