Latest NewsFootballNewsSports

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിന് മുന്നിൽ തകർന്നടിഞ്ഞ് യുവന്‍റസ്

റോം: ഇറ്റാലിയൻ വമ്പന്മാരായ യുവന്‍റസ് യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ സ്പാനിഷ് ലീഗ് ക്ലബായ വിയ്യാറയൽ മൂന്ന് ഗോളിനാണ് യുവന്‍റസിനെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 4-1ന്‍റെ തക‍ർപ്പൻ ജയവുമായി വിയ്യാറയൽ ക്വാർട്ട‍റിൽ കടന്നു. ആദ്യ പാദം സമനിലയിൽ (2-1) കലാശിച്ചിരുന്നു.

രണ്ടാം പാദ മത്സരത്തിലെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 78-ാം മിനിറ്റിൽ മൊറിനോ, 85-ാം മിനിറ്റിൽ ടോറസ്, 92-ാം മിനിറ്റിൽ ഡാഞ്ചുമ എന്നിവരാണ് വിയ്യാറയലിനായി സ്കോ‌ർ ചെയ്തത്. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തോൽപിച്ചാണ് ക്വാർട്ടർ പ്രവേശനം.

Read Also:- ടി20 ലോകകപ്പ്: ഫിറ്റ്‌നസ് തെളിയിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ

ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. സ്വന്തം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെ 2-1ന്‍റെ അഗ്രിഗേറ്റ് സ്കോറിൽ യുണൈറ്റഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button