മിലാന്‍: അർജന്റീനിയൻ സൂപ്പർ താരം പൗളോ ഡിബാല എഎസ് റോമയിൽ. യുവന്റസില്‍ നിന്നാണ് ഡിബാല റോമയിലെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മുന്നേറ്റനിരയിലെ വിശ്വസ്തനായ പൗളോ ഡിബാലയെ റോമ സ്വന്തമാക്കിയത്. ആറ് ദശലക്ഷം യുറോയാണ് പ്രതിഫലം. കരാര്‍ പുതുക്കുന്നില്ലെന്ന് യുവന്റസ് തീരുമാനിച്ചതോടെയാണ് ഡിബാല പുതിയ തട്ടകം തേടിയത്.
പ്രീമിയര്‍ ലീഗിലെയും ലാ ലീഗിയിലെയും ക്ലബുകളുടെ ഓഫറുകളുണ്ടായിരുന്നെങ്കിലും പരിചിതമായ സീരി എയില്‍ തുടരാന്‍ തീരുമാനിച്ചതോടെയാണ് ഡിബാല റോമയിലെത്തിയത്. ഇറ്റാലിയന്‍ ക്ലബുകളായ ഇന്റര്‍ മിലാനും നാപ്പോളിയും ഡിബാലയ്ക്കായി രംഗത്തുണ്ടായിരുന്നു. റോമയുടെ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടിയുടേയും കോച്ച് ഹൊസെ മോറീഞ്ഞോയുടെയും നേരിട്ടുള്ള ഇടപെടലും ട്രാന്‍സ്ഫറില്‍ നിര്‍ണായകമായി.
Read Also:- കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും..
2015ല്‍ പലേർമോയില്‍ നിന്ന് യുവന്റസിലെത്തിയ ഡിബാല 293 കളിയില്‍ 115 ഗോള്‍ നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പ് ആരംഭിക്കാനിരിക്കെ കൂടുതല്‍ അവസരം കിട്ടുന്ന ക്ലബിലെത്തി ദേശീയ ടീമില്‍ സ്ഥാനം ഉറപ്പാക്കുകയും ഡിബാലയുടെ ലക്ഷ്യം. 2015ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 34 മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ അർജന്റീനയിൽ അവസരം കിട്ടിയിട്ടുള്ളൂ.
Post Your Comments