Latest NewsNewsFootballSports

കരാര്‍ നീട്ടി: സ്ലാട്ടന്‍ എസി മിലാനിൽ തുടരും

മിലാന്‍: സ്വീഡൻ സൂപ്പർ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എസി മിലാനില്‍ തുടരും. താരം ക്ലബുമായി ഒരു വര്‍ഷത്തെ കരാറിൽ ഒപ്പുവെച്ചു. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണില്‍ എസി മിലാന്‍ ഇറ്റാലിയന്‍ കിരീടം ചൂടിയപ്പോൾ സ്ലാട്ടന്‍ ടീമിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ പരിക്കേറ്റ് നിരവധി മത്സരങ്ങള്‍ നഷ്ടമായെങ്കിലും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുമായി സീസൺ അവസാനിപ്പിച്ചു.

അടുത്ത ഒക്ടോബറില്‍ 41 തികയുമെങ്കിലും സ്വീഡിഷ് വെറ്ററന്‍ താരത്തെ നിലനിര്‍ത്താനാണ് എസി മിലാന്റെ തീരുമാനം. ഒന്നര ദശലക്ഷം യൂറോയോളമായിരിക്കും പ്രതിഫലം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം കൂട്ടാനും ധാരണയുണ്ട്. എല്ലാ മത്സരത്തിലും കളിപ്പിക്കാനാകില്ലെങ്കിലും ഡ്രസിംഗ് റൂമില്‍ സ്ലാട്ടന്റെ സാന്നിധ്യം ഏറെ പ്രധാനമാണെന്ന് മിലാന്‍ കോച്ച് സ്റ്റെഫാനോ പിയോളി വ്യക്തമാക്കി.

Read Also:- പ്രമേഹം നിയന്ത്രിക്കാൻ തുളസി!

2010-12 കാലത്ത് സ്ലാട്ടന്‍ എസി മിലാനില്‍ കളിക്കുമ്പോഴും ടീം സീരി എ കിരീടം നേടിയിരുന്നു. അയാക്‌സ്, യുവന്റസ്, ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകൾക്ക് വേണ്ടി പന്തുതട്ടിയ സ്ലാട്ടന്‍ അഞ്ഞൂറിലേറെ ഗോളുകള്‍ കരിയറിൽ നേടിയിട്ടുണ്ട്. അതേസമയം, അർജന്റീനിയൻ-അയാക്‌സ് താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ഡിലേക്ക് ചേക്കേറി. 46 ദശലക്ഷം പൗണ്ടാണ് ട്രാന്‍സ്ഫര്‍ ഫീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button