ലണ്ടൻ: കാർലോ ആഞ്ചലോട്ടി എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ് അധികൃതർ. ആഞ്ചലോട്ടിക്ക് പകരക്കാരനായി മുൻ എവർട്ടൺ പരിശീലകൻ ഡേവിഡ് മോയ്സിനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എവർട്ടൺ പരിശീലകനായി 11 വർഷത്തോളം ഡേവിഡ് മോയ്സ് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോയ്സ് എവർട്ടണിലേക്ക് പോകില്ലെന്നാണ് വെസ്റ്റ് ഹാം വൃത്തങ്ങൾ പറയുന്നത്.
അതേസമയം, വെസ്റ്റ് ഹാം യുണൈറ്റഡിൽ ഡേവിഡ് മോയ്സ് മൂന്ന് വർഷത്തെ പുതിയ കരാർ ഉടൻ ഒപ്പുവെച്ചേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സീസണോടെ മോയ്സിന് വെസ്റ്റ് ഹാമിലെ 18 മാസത്തെ കരാർ അവസാനിക്കാനിരിക്കെയാണ് എവർട്ടൺ അദ്ദേഹവുമായി ചർച്ച നടത്തിയത്. വെസ്റ്റ് ഹാമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത മോയ്സ് യൂറോപ്പിലും വെസ്റ്റ് ഹാമിനെ നയിക്കാൻ ഉണ്ടാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
Read Also:- രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യം: ഹസാർഡ്
വമ്പൻ ടീമുകളെ പരാജയപ്പെടുത്തി മോയിസിന്റെ കീഴിൽ മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം കാഴ്ചവെച്ചത്. സീസൺ അവസാനിച്ചതോടെ ലീഗിൽ ആറാം സ്ഥാനത്ത് എത്തുകയും, യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്തു.
Post Your Comments