Latest NewsNewsFootballSports

റയൽ മാഡ്രിഡിനു പുതിയ അമരക്കാരൻ; രണ്ടാം വരവ് മിന്നിക്കാൻ കാർലോ ആഞ്ചലോട്ടി

റയലിൽ മൂന്ന് വർഷത്തേക്കാണ് കരാർ

മാഡ്രിഡ്: സിനദിൻ സിദാന്റെ പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്. മുൻ എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകൻ. റയൽ മാഡ്രിഡ് തന്നെയാണ് ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മൂന്ന് വർഷത്തേക്കാണ് കരാർ. റയലിലേക്കുള്ള രണ്ടാം വരവ് കൂടിയാണ് കാർലോ ആഞ്ചലോട്ടിയുടേത്.

2013-2015 വർഷങ്ങളിൽ സിദാൻ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ആഞ്ചലോട്ടിയായിരുന്നു റയലിന്റെ പരിശീലകൻ. എവർട്ടണിൽ മൂന്ന് വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് റയലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ആഞ്ചലോട്ടിയ്ക്ക് കീഴിൽ റയൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Read Also:- ഡേവിഡ് മോയ്സ് വെസ്റ്റ് ഹാം യുണൈറ്റഡിൽ തുടരാൻ സാധ്യത

അതേസമയം, കാർലോ ആഞ്ചലോട്ടി എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ് അധികൃതർ. ആഞ്ചലോട്ടിക്ക് പകരക്കാരനായി മുൻ എവർട്ടൺ പരിശീലകൻ ഡേവിഡ് മോയ്സിനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ മോയ്സ് എവർട്ടണിലേക്ക് പോകില്ലെന്നാണ് വെസ്റ്റ് ഹാം വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button