കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവിനെ കുറിച്ചാണ് മമതയുടെ അഭിപ്രായം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മമത ഇക്കാര്യം പറയുന്നത്. കേന്ദ്രത്തിന്റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മമത ബാനര്‍ജി പറയുന്നു.
Read Also : മഹാരാഷ്ട്രയില്‍ എന്‍സിപി നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഫട്‌നാവിസ്; ശിവസേനയുടെ ഉറക്കം കെടുത്തി ബിജെപി
‘ബന്ദോപാധ്യായയോട് തിങ്കളാഴ്ച രാവിലെ പത്തിന് ഡല്‍ഹിയില്‍ ഹാജരാകാനായിരുന്നു കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി. നിയമങ്ങള്‍ക്കനുസൃതമായുളള മുന്‍കാല ഉത്തരവ് സാധുതയുളളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മമത കത്തിലൂടെ വ്യക്തമാക്കി.
Post Your Comments