തിരുവനന്തപുരം: വികസനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങുന്ന കാഴ്ചകളാണ് തലസ്ഥാനനഗരിയിൽ കാണുന്നത്. പത്തിരുപത്തഞ്ച് വര്‍ഷമായി കക്കൂസ് മാലിന്യത്തില്‍ ചവിട്ടി നടക്കേണ്ട ദുരിതത്തിലാണ് പ്ലാമൂട്ടില്‍ ചാറാച്ചിറ പ്രദേശത്തെ ജനങ്ങള്‍ക്ക്. ഈ അവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണ് നഗരസഭാ അധികാരികൾ.
ഓരോ മഴക്കാലത്തും പലരുടെയും വീട്ടുമുറ്റത്ത് കൂടിയാണ് മാലിന്യ ജലം പൊട്ടിയൊഴുകുന്നത്. ഇത് സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ്. ഈ പ്രദേശത്തെ ജനങ്ങൾ ത്വക്ക് രോഗത്തിന്റെ ബുദ്ധിമുട്ടിലാണ്.
read also: ആശ്വാസ വാർത്ത; ഡൽഹിയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രോഗ വ്യാപനം കുറയുന്നു
സകല ആവശ്യങ്ങള്‍ക്കും ഇവിടത്തെ ജനങ്ങൾക്ക് ഈ റോഡിനെ ആശ്രയിക്കേണ്ടതുണ്ട്. ഐഎസ് ആക്കാദമി, സ്‌കൂള്‍, ആരാധനാലയം തുടങ്ങി എല്ലായിടത്തേയ്ക്കുമുള്ള യാത്രയ്ക്ക് ഈ റോഡ് അത്യാവശ്യമാണ്. എന്നാൽ ചാറാച്ചിറ നിവാസികളുടെ നരകയാതനയ്‌ക്കെതിരെ അധികാരികള്‍ കണ്ണടച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധ ശബ്ദം ഉയർത്തുകയാണ് ബിജെപി.
Post Your Comments