KeralaLatest NewsNews

വാക്‌സിൻ പ്രശ്‌നം പരിഹരിക്കാൻ ഒന്നിച്ച് നിൽക്കണം;അഭ്യർത്ഥനയുമായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോജിച്ച് പ്രവർത്തിക്കണമെന്നഭ്യർത്ഥിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണമെന്നാണ് പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

Read Also: ‘കെ.എസ്.ആർ.ടി.സിക്ക് കാവി അടിച്ചത് കണ്ടില്ലേ?’; കാവിവൽക്കരണമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് സോഷ്യൽ മീഡിയ

കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്ന സമീപനമാണ് കേന്ദ്രത്തിവന്റേതെന്നും സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സിൻ കണ്ടെത്തണം എന്നതാണ് കേന്ദ്ര നിലപാടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വളരെ പരിമിതമായ അളവിൽ മാത്രമേ വാക്സിൻ ലഭിക്കുന്നുള്ളു. വിദേശ മരുന്ന് കമ്പനികളാകട്ടെ വാക്സിൻ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ധാരണയിൽ ഏർപ്പെടാൻ താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും വാക്സിൻ ആവശ്യകത കണക്കിൽ എടുത്തുകൊണ്ട് കേന്ദ്രം ഒരു ഗ്ലോബൽ ടെണ്ടർ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് അയച്ചിരുന്നു.

വാക്സിൻ ലഭ്യമാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കൽപങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ അത്രയും വാക്സിൻ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന് സംസ്ഥാനങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടമെന്ന് അദ്ദേഹം കത്തിൽ അഭ്യർത്ഥിക്കുന്നു.

Read Also: മമ്മൂട്ടി വിമർശനാതീതനല്ല, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയിൽ ഉണ്ട്; പ്രതികരിച്ചേ മതിയാകൂ എന്ന വാശി എന്തിന്?

പണം ഇല്ലാത്തതിന്റെ പേരിൽ ആർക്കും വാക്സിൻ നിഷേധിക്കപ്പെടാൻ പാടില്ല. വാക്സിൻ സംഭരിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേൽ വീണാൽ, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലിൽ ആകും. ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ജനാധിപത്യത്തിനുതന്നെ ദോഷകരമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഹേർഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും കത്തിൽ പറയുന്നു.

Read Also: തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണം; നിയമസഭ പ്രമേയത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button