KeralaCinemaNattuvarthaLatest NewsIndiaNewsEntertainmentNews Story

മമ്മൂട്ടി വിമർശനാതീതനല്ല, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയിൽ ഉണ്ട്; പ്രതികരിച്ചേ മതിയാകൂ എന്ന വാശി എന്തിന്?

ഫാസിസത്തിനെതിരെ ശബ്ദം ഉയത്തുന്ന തഹ്ലിയയെ പോലെയുള്ളവർ പിന്നെന്തിനാണ് മമ്മൂട്ടി പ്രതികരിക്കണം എന്ന ഫാസിസ്റ്റ് നിലപാട് പിന്തുടരുന്നത്

ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ഒരാൾ നിലപാട് പറയണമെന്ന് എവിടെയാണ് നിർബന്ധം. അയാൾ സെലിബ്രിറ്റി ആയതു കൊണ്ട് മാത്രം എല്ലാത്തിനും കയറി അഭിപ്രായം പറയണമെന്നുണ്ടോ. ഫാത്തിമ തഹ്ലിയ ഇതുവരെ ഭരണഘടന പോലും വായിച്ചു നോക്കിയിട്ടില്ലേ. ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ്. ഇത് ഇന്ത്യയാണ്. ഒരു കാര്യത്തിൽ അഭിപ്രായം പറയുക എന്നുള്ളതൊക്കെ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം അല്ലെ?.

Also Read:വാക്സിൻ നയത്തിൽ മാറ്റം വരുത്തണം; കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി

മമ്മൂട്ടി ലക്ഷദ്വീപ് വിഷയത്തിൽ നിലപാടുകൾ വ്യക്തമാക്കുന്നില്ല എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകൾ അതിനെ എന്തോ വലിയ പാപമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. സത്യത്തിൽ അതിന്റെയൊക്കെ ആവശ്യമുണ്ടോ?. ഈ രാജ്യത്ത് ജീവിക്കുന്ന ഏതൊരു മനുഷ്യനെയും പോലെ മമ്മൂട്ടി എന്ന നടനും സ്വന്തം വ്യക്തി സ്വാതന്ത്ര്യം ഇല്ലേ. അദ്ദേഹത്തിന്പ്ര തികരിക്കണമെന്ന് തോന്നുമ്പോൾ അദ്ദേഹം പ്രതികരിക്കട്ടെ. അതല്ലേ അതിന്റെ ഭംഗി.

അദ്ദേഹം ഒരു വലിയ മനുഷ്യൻ തന്നെയാണ് അറിഞ്ഞും അറിയാതെയും ഒരുപാട് മനുഷ്യരുടെ സന്തോഷങ്ങളിൽ അദ്ദേഹം കാരണക്കാരനാകുന്നുണ്ട്. അദ്ദേഹത്തെ തള്ളിപ്പറയുന്നതിലോ, അദ്ദേഹം അഭിപ്രായം പറയാത്തത്തിൽ മാറി നിന്ന് കുരു പൊട്ടുന്നതിലോ അർഥമില്ല. അഭിപ്രായ സ്വാതന്ത്ര്യം ഓരോ വ്യക്തികളുടേതുമാണ്. അത്‌ ഭരണഘടന അനുശാസിക്കുന്നതാണ്. അതുകൊണ്ട് ആദ്യം അംഗീകരിക്കാൻ പഠിക്കൂ വിമർശന സിംഹങ്ങളെ.

അഭിപ്രായം പറയുന്ന രാഷ്ട്രീയക്കാരുമായും മറ്റു താരങ്ങളുമായും മമ്മൂട്ടിയെയും മോഹൻലാലിനെയും താരതമ്യം ചെയ്യേണ്ട ആവശ്യകത എന്താണ്. അദ്ദേഹത്തിന് പ്രതികരിക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇല്ലാത്ത പ്രതികരണം നമ്മൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. വിമർശിക്കുന്നവരെല്ലാം മറ്റുള്ളവരുടെ സ്വാതന്ത്ര്യം അംഗീകരിക്കാൻ കൂടെ പഠിക്കുന്നത് നല്ലതാണ്.

മോഹൻലാലിനെതിരെയും ഇതേ വിമർശനങ്ങൾ പലയിടത്തു നിന്നും വന്നുകൊണ്ടിരിക്കുന്നുണ്ട്. കൈരളി ടി വി സ്വന്തം ചാനൽ ആയിരുന്നിട്ടും ഇടതുപക്ഷത്തോട് ചായ്‌വ് ഉണ്ടായിട്ടും എന്തെ ഇപ്പോൾ മാത്രം മൗനമെന്നൊക്കെയാണ് സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിക്കെതിരെയുള്ള വിമർശനങ്ങളിൽ പറയുന്നത്. നടന്മാർ എന്നതിലുമപ്പുറം അവർ രണ്ടുപേർക്കും കൃത്യമായ ഒരു ജീവിതമുണ്ട്, വീക്ഷണങ്ങൾ ഉണ്ട്. അതിൽ തലയിടാൻ മറ്റുള്ളവർക്ക് യാതൊരു അധികാരവുമില്ല.

സ്വന്തം കൈകൾ എങ്ങനെ ചലിക്കണം എന്ന് മറ്റുള്ളവർ തീരുമാനിക്കുന്ന അവസ്ഥ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ആർക്കും ഉണ്ടാവരുത്. ഫാസിസത്തിനെതിരെ ശബ്ദം ഉയത്തുന്ന തഹ്ലിയയെ പോലെയുള്ളവർ പിന്നെന്തിനാണ് മമ്മൂട്ടി പ്രതികരിക്കണം എന്ന ഫാസിസ്റ്റ് നിലപാട് പിന്തുടരുന്നത്. തെറ്റിനെ തെറ്റുകൊണ്ടാണോ നേരിടേണ്ടത് ?.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button