തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയത്തിൽ ഏറ്റവും ശ്രദ്ധേയമായ വാക്കായിരുന്നു ലക്ഷദ്വീപിലെ തെങ്ങുകളിലെ ‘കാവിവൽക്കരണം’. ദ്വീപിലെ തെങ്ങുകളിൽ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച ‘കാവിവൽക്കരണം’ ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചത്.
എന്നാൽ, ലക്ഷദ്വീപിലെ തെങ്ങുകളിലെ ‘കാവി’ നിറത്തിനു പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തി. വൃക്ഷസംരക്ഷണത്തിന്റെ ഭാഗമായി, ഫംഗസ് ബാധ, പൂപ്പൽ എന്നിവ തടയാൻ പരമ്പരാഗതമായി വൃക്ഷങ്ങളിൽ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവുമാണ് ലക്ഷദ്വീപിലെ തെങ്ങുകളിലെ ‘കാവി’ നിറം. ഇത് ലക്ഷദ്വീപിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് പല സ്ഥലങ്ങളിലുമുണ്ട്.
ഏതായാലും ലക്ഷദ്വീപിലെ ഈ ‘കാവിവൽക്കരണം’ കണ്ടുപിടിച്ച പിണറായി വിജയൻ എന്തുകൊണ്ട് കേരളത്തിലെ കെ എസ് ആർ ടി സിയിലെ ‘കാവിവൽക്കരണം’ കാണുന്നില്ലെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. കേരളത്തിലെ സൂര്യാസ്തമനവും ഉദയവും വരെ ‘കാവികൽക്കരണ’മായി മാറിയിരിക്കുകയാണെന്നും പരിഹസിക്കുന്നവരുണ്ട്. പൊലീസിൽ കാവിവൽക്കരണം നടത്തിയ ആഭ്യന്തര മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
തൃശൂരിലെ കേരള പോലീസ് അക്കാദമിയിലുമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ പറഞ്ഞു. ഇതും കാവിവൽക്കരണമാണൊയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അക്കാദമിയിലെ മരങ്ങളിൽ കാവി നിറം അടിച്ചാണ് കാവിവൽക്കരണം നടത്തിയിരിക്കുന്നത്. കാവിയടിച്ച മരം കാണുന്ന പോലീസ് കേഡറ്റുകൾക്ക് ബിജെപി അനുഭാവം രൂപപ്പെടാൻ വേണ്ടി ഗുജറാത്തിയായ ഐപിഎസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണമാണത്രെ കാവിവൽക്കരണം നടന്നതെന്നും സന്ദീപ് പരിഹസിച്ചു.
Post Your Comments