KeralaLatest NewsNews

തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണം; നിയമസഭ പ്രമേയത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

അക്കാദമിയിലെ മരങ്ങളിൽ കാവി നിറം അടിച്ചാണ് കാവിവൽക്കരണം നടത്തിയിരിക്കുന്നത്

തിരുവനന്തപുരം : ലക്ഷദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശിയത് സംഘപരിവാർ അജണ്ടയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. അങ്ങനെയാണെങ്കിൽ തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണമാണ് നടക്കുന്നത്. അക്കാദമിയിലെ മരങ്ങളിൽ കാവി നിറം അടിച്ചാണ് കാവിവൽക്കരണം നടത്തിയിരിക്കുന്നത് എന്നും സന്ദീപ് ജി വാര്യർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

”തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണം. അക്കാദമിയിലെ മരങ്ങളിൽ കാവി നിറം അടിച്ചാണ് കാവിവൽക്കരണം നടത്തിയിരിക്കുന്നത് . കാവിയടിച്ച മരം കാണുന്ന പോലീസ് കേഡറ്റുകൾക്ക് ബിജെപി അനുഭാവം രൂപപ്പെടാൻ വേണ്ടി ഗുജറാത്തിയായ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശാനുസരണമാണത്രെ കാവിവൽക്കരണം നടന്നത്”- സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

Read Also  :  ബോംബാക്രമണ കേസിൽ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

ലക്ഷദ്വീപിലെ വികസന പദ്ധതികൾക്കെതിരെ കേരള നിയമസഭയിൽ ഇന്നാണ് പ്രമേയം പാസാക്കിയത്. ലക്ഷദ്വീപ് സംഘപരിവാർ അജണ്ട കളുടെ പരീക്ഷണശാലയാണെന്നും ദ്വീപിൽ കാവിവത്ക്കരണമാണ് നടക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button