കൊല്ലം : ഇടതുപക്ഷ എംപിമാര്‍ക്ക് പിന്നാലെ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാരുടെ സംഘത്തിനും അനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയത്.
എം.പി മാരായ ബെന്നി ബഹ്നാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കുവാൻ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അനുമതി തേടിയത്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകാനാണ് അനുമതി തേടി എം.പിമാർ ഭരണകൂടത്തെ സമീപിച്ചത്.
അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ പാർലമെന്റ് അംഗങ്ങൾക്ക് പോലും അനുമതി നൽകാത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും എം.പിമാരുടെ സംഘത്തിന്റെ ഏകോപന ചുമതല വഹിക്കുന്ന എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കളക്‌ടറോട് ഫോൺവഴിയാണ് ഇവർ അനുമതി തേടിയത്. എന്നാൽ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.
Post Your Comments