മലയാളസിനിമയിലെ യുവനിര താരങ്ങളിൽ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. സംവിധായകൻ വിനയന്റെ ബിഗ് ബജറ്റ് ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനായെത്തുന്നത് സിജു വിൽസനാണ്. പീരീഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്.
ചിത്രത്തിന് വേണ്ടി സിജു നടത്തിയ തയ്യാറെടുപ്പുകൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അവയെല്ലാം സിനിമാ ആസ്വാദകരാൽ ഏറെ ചർച്ച ചെയ്യപ്പെടുകയുംചെയ്തിരുന്നു. ഇപ്പോഴിതാ തന്നെ സിനിമയിലേക്ക് വിനയൻ തിരഞ്ഞെടുക്കാനുള്ള കാരണം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് താരം.
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കഥാപാത്രം കണ്ടാണ് വിനയൻ തന്നെ ഈ സിനിമയിലേക്ക് വിളിച്ചത് എന്ന് സിജു പറയുന്നു. ചിത്രത്തിലെ തന്റെ ലുക്ക് വിനയന് ഏറെ ഇഷ്ടമായെന്നും, പിന്നീട് സംവിധായകൻ എ കെ സാജൻ മുഖാന്തരമാണ് വിനയനുമായി ബന്ധപെട്ടതെന്നും സിജു പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിനായി മണിക്കൂറുകളോളം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും ആയോധന കലകൾ പരിശീലിക്കുകയും ചെയ്‌തതായും താരം വ്യക്തമാക്കി.
Post Your Comments