
ബെംഗളുരു: ബിറ്റ്കോയിൻ വഴി മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയിരുന്ന നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ള ആറ് പേർ സിസിബി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മലയാളികളായ ആദിത്യൻ, അഖിൽ, ബെംഗളുരു സ്വദേശികളായ ഷെർവിൻ സുപ്രിത്, അങ്കെത്, ഡൊമാനിക് പോൾ നൈജീരിയൻ പൗരനായ ജോൺ ചുക്വ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിബി നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡാർക്ക് വെബിന്റെ ടോർ ബ്രൗസറിൽ നിന്നും, ഡ്രൈഡ് വെബ്സൈറ്റിൽ നിന്നും പ്രതികൾ വിവരങ്ങൾ പോലീസ് എടുക്കുകയും വിക്കർ മി ആപ്പ് വഴി പ്രാദേശിക വ്യക്തിയിൽ നിന്ന് ബിറ്റ്കോയിൻ ഉപയോഗിച്ച് പണം നൽകി ഗുളികകളും എൽഎസ്ഡികളും വാങ്ങുകയുമായിരുന്നു ഉണ്ടായത്.
ഉയർന്ന വിലയ്ക്ക് കോളേജ് വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് ആയിരുന്നു സംഘം മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. 35 ലക്ഷം രൂപ വില വരുന്ന 400 എംഡിഎംഎ ഗുളികകൾ, 76 എൽഎസ്ഡികൾ, ആറ് മൊബൈൽ ഫോണുകൾ, ഒരു ഇരുചക്ര വാഹനം, ഒരു കാർ, അയ്യായിരം രൂപ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. പ്രതികൾക്കെതിരെ കടുഗോഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments