
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ തൃണമൂലിന്റെ കൊലപാതക രാഷ്ട്രീയം തുടര്‍ക്കഥയാകുന്നു. കൂച്ച് ബിഹാറില്‍ ബിജെപി പ്രവര്‍ത്തകനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു.
Also Read: മമ്മൂട്ടി ഏത് മാളത്തിൽ ? ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിനെതിരെ വിമർശനവുമായി കെ.എം. ഷാജഹാൻ
അനില്‍ ബര്‍മന്‍ എന്നയാളെയാണ് വീടിന് സമീപമുള്ള പൂന്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് അനില്‍ ബര്‍മനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് അനില്‍ ബര്‍മന്‍ എന്നും നേരത്തെ അനില്‍ ബര്‍മന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നുവെന്നും ബിജെപി പറഞ്ഞു.
കൂച്ച് ബിഹാര്‍ ജില്ലയിലുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികാരം ചെയ്യുകയാണെന്ന് ബിജെപി നേതാവ് ആനന്ദ ആരോപിച്ചു. സംസ്ഥാനത്ത് തൃണമൂല്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പോലീസ് കണ്ണടയ്ക്കുകയാണെന്നും ഭരണപക്ഷത്തിന്റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറിയെന്നും ആനന്ദ വിമര്‍ശിച്ചു.
Post Your Comments